---
title: "കർഷക പെൻഷൻ: ആവശ്യമായ രേഖകൾ 17നകം കൃഷിഭവനിൽ സമർപ്പിക്കണം"
english_title: "Farmer Pension: Submit Documents Before 17th at Kunnummal Krishi Bhavan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372285/ farmer-pension-documents-submit-before-17-kunnummal"
published_at: "2026-07-14T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55c86754e69_farmer-pension-documents-submit-before-17-kunnummal.jpg"
keywords: ["Latest News", "Farmers' pension", "Kunnummal Krishi Bhavan", "farmers"]
---

# കർഷക പെൻഷൻ: ആവശ്യമായ രേഖകൾ 17നകം കൃഷിഭവനിൽ സമർപ്പിക്കണം

> **Lead Summary:** **കക്കട്ടിൽ**:**[**കക്കട്ടിൽ തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് പെൻഷൻ നടപടികൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായി, ആവശ്യമായ രേഖകൾ ഈ മാസം 17-ന് മുമ്പ് മൊകേരിയിലെ കുന്നുമ്മൽ കൃഷിഭവനിൽ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

## Article Content

**കക്കട്ടിൽ**:**[**കക്കട്ടിൽ തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് പെൻഷൻ നടപടികൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായി, ആവശ്യമായ രേഖകൾ ഈ മാസം 17-ന് മുമ്പ് മൊകേരിയിലെ കുന്നുമ്മൽ കൃഷിഭവനിൽ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

പെൻഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനും സുതാര്യമാക്കുന്നതിനുമായാണ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നത്.

ഇതിനായി കർഷകർ തങ്ങളുടെ ആധാർ കാർഡ് പകർപ്പ്, നികുതി രസീത്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ ഹാജരാക്കണം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറും നിർബന്ധമായും നൽകേണ്ടതാണ്. നേരത്തെ കൃഷിഭവനിൽ രേഖകൾ സമർപ്പിച്ചവർ വീണ്ടും നൽകേണ്ടതില്ല.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372285/ farmer-pension-documents-submit-before-17-kunnummal)